മന്നംജയന്തി ആഘോഷം ഇന്നും നാളെയും

0


ചങ്ങനാശേരി: 146-ാമത്‌ മന്നംജയന്തി ഇന്നും നാളെയും പെരുന്നയില്‍ (മന്നം നഗര്‍) ആഘോഷിക്കും. ഇന്നു രാവിലെ ഏഴിനു മന്നം സമാധിയിലെ പുഷ്‌പാര്‍ച്ചനയോടെ ജയന്തി ആഘോഷത്തിനു തുടക്കമാകും. 10.15 ന്‌ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറയും എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ ഡോ: എം. ശശികുമാര്‍ അധ്യക്ഷനാകും. പ്രമേയങ്ങള്‍ കരയോഗം രജിസ്‌ട്രര്‍ പി.എന്‍. സുരേഷ്‌ അവതരിപ്പിക്കും.
രണ്ടാം ദിവസം മന്നം ജയന്തി സമ്മേളനം ശശി തരൂര്‍ എം.പി. ഉദ്‌ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എം. ശശികുമാര്‍, അഡ്വ. എന്‍.വി. അയ്യപ്പന്‍ പിള്ള എന്നിവര്‍ പ്രസംഗിക്കും. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്‌ ഐ.പി.എസ്‌. മന്നം അനുസ്‌മരണം നടത്തും.
പെരുന്നയില്‍ പുതുതായി പണി കഴിപ്പിച്ച എന്‍.എസ്‌.എസ്‌. കണ്‍വന്‍ഷന്‍ സെന്ററിന്റെയും ഗസ്‌റ്റ്‌ ഹൗസിന്റെയും ഉദ്‌ഘാടനം മന്നം ജയന്തി സമ്മേളനത്തില്‍ ജി. സുകുമാരന്‍ നായര്‍ നിര്‍വഹിക്കും.

Leave a Reply