ലളിതാംബിക അന്തർജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി അന്തരിച്ചു

0

തിരുവനന്തപുരം: ലളിതാംബിക അന്തർജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി അന്തരിച്ചു. 86 വയസ്സായിരുന്നു. പേരൂർക്കട ദർശൻ നഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം. 

‘സ്മൃതിപഥത്തിലൂടെ’, ‘തിരിഞ്ഞു നോക്കുമ്പോൾ’ എന്നിവയാണ് രാജം നമ്പൂതിരിയുടെ കൃതികൾ. കൂത്താട്ടുകുളം മേരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
എൻഎസ്എസ് കോളജ് റിട്ട. അധ്യാപകൻ പരേതനായ പി എൻ ഗോപാലൻ നമ്പൂതിരി ആണ് ഭർത്താവ്. മക്കൾ: ജി.സാജൻ, ജി.സജിത, ദീപക് ജി.നമ്പൂതിരി. മരുമക്കൾ: ബിന്ദു സാജൻ, ഡോ. ജോയ് ഇളമൺ, ശ്രീജ ദീപക്. സംസ്കാരം ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് തൈക്കാട് ശാന്തികവാടത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here