ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്; മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

0

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എന്‍സിപി നേതാവും മുന്‍ എംപിയുമായ മുഹമ്മദ് ഫൈസല്‍ ആണ് കോടതിയെ സമീപിച്ചത്.

വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം റദ്ദാക്കി. ഇതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തമാസം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതു ചോദ്യം ചെയ്താണ് മുഹമ്മദ് ഫൈസല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. വധശ്രമക്കേസില്‍ കേരള ഹൈക്കോടതി മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയും, ശിക്ഷയും മരവിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും ജയില്‍മോചിതരാകുകയും ചെയ്തിരുന്നു.

Leave a Reply