സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കായംകുളം നഗരസഭാ കൗൺസിലർ അറസ്റ്റിൽ; പിടിയിലായത് മുസ്ലിം ലീഗ് നേതാവ് നവാസ് മുണ്ടകത്തിൽ

0

ആലപ്പുഴ: സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന കായംകുളം നഗരസഭാ കൗൺസിലർ അറസ്റ്റിൽ. മുസ്ലിം ലീഗ് നേതാവായ നവാസ് മുണ്ടകത്തിലാണ് പിടിയിലായത്.

കഴിഞ്ഞ ഒരാഴ്ചയായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കോട്ടയത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളം നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ നടത്തിയ ധർണക്കിടെ സംഘർഷമുണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.

സംഭവത്തിൽ നഗരസഭ ചെയർപേഴ്സനും ഔദ്യോഗിക യോഗത്തിനായി എത്തിയ വാട്ടർ അഥോറിറ്റി ജീവനക്കാർക്കും പരിക്കേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here