‘കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ചര്‍ച്ചയ്ക്കില്ല’; മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി

0

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രസ്താവനയില്‍ നിന്ന് മലക്കംമറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീരിന്റെ പ്രത്യേകാധികാരം പുനസ്ഥാപിക്കണമെന്നും അതിന് ശേഷം മാത്രം ചര്‍ച്ച നടത്താമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ‘2019 ഓഗസ്റ്റ് അഞ്ചിലെ അനധികൃത നടപടി ഇന്ത്യ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളുവെന്ന് അഭിമുഖത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു’ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു. 

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നത് യുഎന്‍ പ്രമേയങ്ങള്‍ക്കും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷത്തിനും അനുസൃതമായിരിക്കണം. അല്‍ അറേബ്യയ്ക്ക് നടത്തിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ഇത് വ്യക്തമാക്കിയിട്ടുണ്ടെന്ന് പാക് പ്രധാനമന്ത്രിയുടെ വക്താവിനെ ഉദ്ധരിച്ചുള്ള ട്വീറ്റില്‍ പറയുന്നു

Leave a Reply