കാര്യവട്ടം ഏകദിനം: മന്ത്രി വിവരക്കേട് പറഞ്ഞതുകൊണ്ട് ചിലർ സ്റ്റേഡിയം ബഹിഷ്‌കരിച്ചു; മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്‌കരിക്കേണ്ടിയിരുന്നത് എന്ന് ശശി തരൂർ എംപി

0

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നലെ കാണികൾ കുറഞ്ഞത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. സിബിഎസ്ഇ പരീക്ഷ, ശബരിമല തീർത്ഥാടനം, ഇന്ത്യ നേരത്തെ പരമ്പര നേടിയത്, പരിമിത ഓവർ ക്രിക്കറ്റിനോടുള്ള താൽപര്യ കുറവ് ഇങ്ങനെ പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും, കെ സി എ അടക്കം പ്രതിക്കൂട്ടിലാക്കിയത് മന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനയെയാണ്. ഈ വിഷയത്തിൽ, ശശി തരൂർ എംപിയും പ്രതികരിച്ചു.

ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നും ഉണ്ട്. മന്ത്രി വിവരക്കേട് പറഞ്ഞതുകൊണ്ട് ചിലർ സ്റ്റേഡിയം ബഹിഷ്‌കരിച്ചു. കേരളത്തിൽ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്‌കരിക്കേണ്ടിയിരുന്നത്. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടായി. ഒരു മനുഷ്യൻ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനേയും സ്റ്റേഡിയത്തേയും ബഹിഷ്‌കരിക്കുന്ന അവസ്ഥ ഉണ്ടായതെന്നും തരൂർ കുറ്റപ്പെടുത്തി.

Leave a Reply