കാഞ്ചീപുരം കൂട്ടബലാത്സംഗം; വിദ്യാർത്ഥിനിയുടെ നില ഗുരുതരം

0

ചെന്നൈ: കാഞ്ചീപുരത്ത് കൂട്ടബലാൽസംഗത്തിന് ഇരയായ ബിബിഎ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ബെംഗളുരുപുതുച്ചേരി ദേശീയപാതയിലെ കാഞ്ചിപുരം ഔട്ടർ റിങ് റോഡിനോടു ചേർന്നുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥിനി അക്രമത്തിന് ഇരയായത്.

ആറംഗ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചത്. സുഹൃത്തുമൊന്നിച്ചു സംസാരിച്ചിരിക്കെ ഇവർ പെൺകുട്ടിയെ വളയുകയായിരുന്നു. ആൺകുട്ടിയെ അടിച്ചുവീഴ്‌ത്തി കെട്ടിയിട്ടതിനു ശേഷമാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട ആൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. 5 പ്രതികളെ സംഭവം നടന്ന ദിവസം രാത്രിയിലും ഒരാളെ പിറ്റേന്നും പിടികൂടി. പ്രതികളുടെ കയ്യും കാലും ഒടിഞ്ഞ നിലയിലാണ്. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണു പരുക്കേറ്റെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply