യു.പി.എ സഖ്യത്തിലേക്ക് കോണ്‍ഗ്രസ്സിനു പിന്തുണ അറിയിച്ച് കമലഹാസന്‍, ലോകസഭാ സീറ്റ് ലക്ഷ്യം

0

കോണ്‍ഗ്രസ്സിനു പിന്തുണയുമായി കമലഹാസന്‍ യു.പി.എ സഖ്യത്തിലേക്ക്. ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ കമലഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചു. ഡി.എം.കെ സഖ്യത്തില്‍ മത്സരിയ്ക്കുന്ന കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഇ.വി.കെ.എസ് ഇളങ്കോവിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് കമലഹാസന്‍ അറിയിച്ചിരിയ്ക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കമലഹാസനോടുള്ള നന്ദി അറിയിച്ചു.

കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷനും ഈറോഡിലെ സ്ഥാനാര്‍ത്ഥിയുമായ ഇളങ്കോവനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് കമലഹാസന്‍ പിന്തുണ പ്രഖ്യാപിച്ചത്. കൂടാതെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വവുമായും ചില രാഷ്ട്രീയ ചര്‍ച്ചകള്‍ അദ്ദേഹം നടത്തി.

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യു.പി.എ സ്ഥാനാര്‍ത്ഥിയായി അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ കമലഹാസന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നുമാണ് വിവരം. യു.പി.എ സഖ്യത്തില്‍ തമിഴ്‌നാട്ടിലെ വലിയകക്ഷിയായ ഡി.എം.കെ കമലഹാസനെ സ്വീകരിയ്ക്കുവാന്‍ തയ്യാറാണ്.കമലഹാസന്‍ മത്സരിയ്ക്കുകയാണെങ്കില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റു നല്‍കാനും ഡി.എം.കെ തയ്യാറാവും.

കഴിഞ്ഞ ദിവസം ഇളങ്കോവന്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കമലിനെ കണ്ടിരുന്നു. ബുധനാഴ്ച കൂടിയ മക്കള്‍നീതി മയ്യം നിര്‍വാഹക സമിതിയിലാണ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. രാഹുല്‍ഗാന്ധിയുമായി നല്ല ബന്ധമുള്ള കമലഹാസന്‍ ഡല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയില്‍

Leave a Reply