മലയാളം അക്ഷരമാല ഒന്നാം ക്ലാസ്‌ മുതല്‍ പഠിപ്പിക്കാന്‍ നിര്‍ദേശം നല്‍കണം , വിദ്യാഭ്യാസമന്ത്രിക്ക്‌ ഫാ. ഡോ. തോമസ്‌ മൂലയിലും എം.എന്‍. കാരശ്ശേരിയും ചേര്‍ന്നു നല്‍കുന്ന കത്ത്‌

0


കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ പാഠപുസ്‌തകങ്ങളില്‍നിന്നു നീക്കം ചെയ്‌ത മലയാളം അക്ഷരമാല വിദ്യാഭ്യാസ മന്ത്രിയുടെയും സംസ്‌ഥാനസര്‍ക്കാരിന്റെയും നിര്‍ദേശപ്രകാരം തിരിച്ചെത്തിയെങ്കിലും അതു നടപ്പാക്കുന്നതിന്‌ വേണ്ടത്ര കാര്യക്ഷമത ഉണ്ടായില്ലെന്ന വിമര്‍ശനമുയരുന്നുണ്ട്‌. അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ ഒന്നാംക്ല ാസില്‍ തുടക്കം മുതല്‍ അക്ഷരങ്ങള്‍ എഴുതാന്‍ പഠിപ്പിച്ചു തുടങ്ങാനുള്ള കര്‍ശന നിര്‍ദേശം നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌, അക്ഷരമാല പുനഃസ്‌ഥാപിക്കുന്നതിനുള്ള സമരത്തിന്‌ നേതൃത്വം നല്‍കിയ ഞങ്ങള്‍ താങ്കള്‍ക്കു കത്ത്‌ നല്‍കുന്നത്‌.
2022 അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ അക്ഷരമാല വരുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും അവസാനത്തിലാണു വന്നത്‌. അത്‌ വന്നത്‌, ഒന്നാം പാഠം മൂന്നാം ഭാഗത്തിലും രണ്ടാം പാഠം രണ്ടാം ഭാഗത്തിലുമാണ്‌. അതും, പുസ്‌തകങ്ങളുടെ ആരംഭത്തിലല്ല, അവസാനത്തിലാണുതാനും. ഒന്നാക്ലംാസില്‍ത്തന്നെ കുഞ്ഞുങ്ങളെ അക്ഷരം അഭ്യസിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കണമെന്നും അക്ഷരമാല ചാര്‍ട്ട്‌ നല്‍കി പഠനം ആകര്‍ഷകമാക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്‌.
ഫാ. ഡോ. തോമസ്‌ മൂലയില്‍ പാലായിലെ മാതൃഭാഷാപോഷകസന്നദ്ധസമിതിയുടെ നേതൃത്വത്തില്‍ നാല്‌ വര്‍ഷക്കാലമായി നടത്തിയ ശ്രമഫലമായിട്ടാണ്‌ പാഠപുസ്‌തകങ്ങളില്‍ അക്ഷരമാല ഇല്ല എന്ന ഗുരുതരമായ വീഴ്‌ച പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തുന്നത്‌. ഇതോടെ സര്‍ക്കാര്‍ പതിമൂന്നംഗ ഭാഷാമാര്‍ഗനിര്‍ദേശക വിദഗ്‌ദ്ധസമിതിക്ക്‌ രൂപം നല്‍കി. സമിതിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നല്‍കിയ ഉത്തരവുപോലും എസ്‌.ഇ.ആര്‍.ടി. വേണ്ട പ്രാധാന്യത്തോടെ നടപ്പാക്കുന്നില്ല എന്ന പ്രതിഷേധം ശക്‌തമാണ്‌.
കഴിഞ്ഞ മാസം കൊച്ചിയില്‍ നടത്തിയ ഇടത്‌ അനുകൂല അദ്ധ്യാപക സംഗമത്തില്‍ അക്ഷരമാല തിരികെക്കൊണ്ടുവന്ന ഇടത്‌ സര്‍ക്കാരിന്റെ നടപടിക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എസ്‌.ഇ.ആര്‍.ടി.യും ദേശീയ വിദ്യാഭ്യാസ ഏജന്‍സികളും കേരളത്തില്‍ പ്രാഥമിക തലത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ മലയാളം വായിക്കാന്‍ ഭൂരിപക്ഷം കുട്ടികള്‍ക്കും ശേഷിയില്ല എന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.
ആശയബോധനരീതി എന്ന ഡി.പി.ഇ.പി മോഡല്‍ അദ്ധ്യാപന രീതി നടപ്പിലാക്കിയതുമുതലാണ്‌ കേരളത്തില്‍ അക്ഷരം പഠിപ്പിക്കുന്നത്‌ നിരോധിക്കപ്പെട്ടത്‌. മുഖ്യമന്ത്രിയും ചീഫ്‌ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവരുടെ അനുമതിയോടെ നടപ്പിലാക്കിയ തീരുമാനം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ്‌ ഞങ്ങള്‍ വീണ്ടും കത്ത്‌ നല്‍കുന്നത്‌.

Leave a Reply