വന്ദേഭാരത് എക്സ്‌പ്രസിലെ മാലിന്യം സംബന്ധിച്ച വാർത്തകൾക്കിടെ ട്രെയിൻ ശുചീകരിക്കുന്ന രീതി മാറ്റി ഇന്ത്യൻ റെയിൽവേ

0

വന്ദേഭാരത് എക്സ്‌പ്രസിലെ മാലിന്യം സംബന്ധിച്ച വാർത്തകൾക്കിടെ ട്രെയിൻ ശുചീകരിക്കുന്ന രീതി മാറ്റി ഇന്ത്യൻ റെയിൽവേ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിൽ ശുചീകരണം നടത്തുന്നതിന് സമാനമായിരിക്കും ഇനി ട്രെയിനിലെ വൃത്തിയാക്കലെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.

വന്ദേഭാരത് ട്രെയിനുകളിൽ മാലിന്യം ശേഖരിക്കുന്ന ബാഗുമായി ഇനി ആളുകൾ യാത്രക്കാർക്കിടയിലേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വന്ദേഭാരത് എക്സ്‌പ്രസിൽ ശുചീകരണം നടത്തുന്നതിന്റെ വിഡിയോയും അദ്ദേഹം പുറത്തുവിട്ടു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Cleaning system changed for #VandeBharat trains.
आपका सहयोग अपेक्षित है। https://t.co/oaLVzIbZCS pic.twitter.com/mRz5s9sslU

— Ashwini Vaishnaw (@AshwiniVaishnaw) January 28, 2023

വന്ദേഭാരതിലെ ശുചിയാക്കൽ രീതി മാറ്റിയിട്ടുണ്ട്. എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് റെയിൽവേ മന്ത്രി അഭ്യർത്ഥിച്ചു. വന്ദേഭാരത് എക്സ്‌പ്രസിൽ കുപ്പികളും മറ്റ് മാലിന്യങ്ങളും ചിതറിക്കിടക്കുന്നതിന്റെ വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നടപടിയുമായി റെയിൽവേ മന്ത്രി രംഗത്തെത്തിയത്

Leave a Reply