പാക്കിസ്ഥാനിൽ ഹിന്ദു യുവതിയെ മതംമാറ്റത്തിന് നിർബന്ധിച്ച ശേഷം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

0

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഹിന്ദു യുവതിയെ മതംമാറ്റത്തിന് നിർബന്ധിച്ച ശേഷം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സിന്ധ് പ്രവിശ്യയിലെ ഉമർകോട്ട് ജില്ലയിലാണ് സംഭവം.

സ​മാ​രോ ന​ഗ​ര​ത്തി​ൽ വ​സി​ക്കു​ന്ന വി​വാ​ഹി​ത​യാ​യ യു​വ​തി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ർ യു​വ​തി​യെ മ​തം​മാ​റ്റ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. യു​വ​തി ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട്ടി​ക്കൊ​ണ്ട് പോ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മി​സം​ഘ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്ന് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട യു​വ​തി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ പ്ര​തി​ക​ളു​ടെ പേ​ര​ട​ക്കം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടും കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വി​ട്ട വീ​ഡി​യോ​യി​ൽ യു​വ​തി ആ​രോ​പി​ച്ചു.

Leave a Reply