ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പായയോടുള്ള ആദരസൂചകമായി ഇന്നുമുതല്‍ സംസ്‌കാര ശുശ്രൂഷ നടത്തപ്പെടുന്ന അഞ്ചാം തീയതി ഉള്‍പ്പടെയുള്ള ദിവസങ്ങള്‍ കേരളകത്തോലിക്കാസഭ ദുഃഖാചാരണം

0

കൊച്ചി: ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പായയോടുള്ള ആദരസൂചകമായി ഇന്നുമുതല്‍ സംസ്‌കാര ശുശ്രൂഷ നടത്തപ്പെടുന്ന അഞ്ചാം തീയതി ഉള്‍പ്പടെയുള്ള ദിവസങ്ങള്‍ കേരളകത്തോലിക്കാസഭ ദുഃഖാചാരണം നടത്തുമെന്നു കെ.സി.ബി.സി. കേരളസഭയെ പ്രതിനിധീകരിച്ചു മേജര്‍ ആര്‍ച്ച്‌ബിഷപ്പുമാരായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും കെ.സി.ബി.സി. പ്രസിഡന്റുകൂടിയായ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കതോലിക്കാ ബാവയും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കും.
ദുഃഖാചരണ ദിവസങ്ങളിലെ ആഘോഷ പരിപാടികള്‍ നിയന്ത്രിക്കണം. സൗകര്യപ്രദമായ ദിവസം എല്ലാ ദേവാലയങ്ങളിലും ബെനഡിക്‌ട്‌ മാര്‍പാപ്പയ്‌ക്ക്‌ വേണ്ടി പ്രത്യേക ബലിയര്‍ണം നടത്തണം. അഞ്ചാം തിയതി കത്തോലിക്കാ സ്‌ഥാപനങ്ങളില്‍ അനുസ്‌മരണ സമ്മേളനം നടത്തുന്നത്‌ ഉചിതമായിരിക്കുമെന്നും കെ.സി.ബി.സി. ഭാരവാഹികള്‍ അറിയിച്ചു.
വലിയ ദൈവശാസ്‌ത്രജ്‌ഞനും പ്രബോധകനുമായിരുന്നു കാലം ചെയ്‌ത ബെനഡിക്‌ട്‌ 16 -ാമന്‍ മാര്‍പാപ്പയെന്നു കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ ബാവ, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ സെക്രട്ടറി ജനറാള്‍ ബിഷപ്‌ ഡോ. അലക്‌സ്‌ വടക്കുംതല എന്നിവര്‍ അറിയിച്ചു.

Leave a Reply