ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി; ഭര്‍ത്താവ്‌ പിടിയില്‍

0


കാലടി: കാലടി കാഞ്ഞൂരില്‍ ഭര്‍ത്താവ്‌ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി. കാലടി കാഞ്ഞൂരില്‍ വെള്ളിയാഴ്‌ച രാത്രി ഒന്‍മ്പതോടെയാണ്‌ സംഭവം. തമിഴ്‌നാട്‌, മാവെട്ടം തെങ്കാശി സ്വദേശി രക്‌നവല്ലി (35)യാണ്‌ കൊല്ലപ്പെട്ടത്‌. ഭാര്യയുടെ അവിഹിതബന്ധം ആണ്‌ കൊലപാതകത്തിന്‌ കാരണമായി പ്രതി പോലീസിനോട്‌ പറഞ്ഞു. ഭര്‍ത്താവ്‌ തമിഴ്‌നാട്‌ ശിവസേലം പുതുകുടിയിരിപ്പ്‌, തെക്കെത്തെരുവില്‍ വീട്ടില്‍ മാടാക്കം മകന്‍ മഹേഷ്‌ കുമാറിനെ (38) കാലടി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഭാര്യയെ കൊലപ്പെടുത്തി അടുത്ത പറമ്പിലുള്ള ജാതിതോട്ടത്തില്‍ തള്ളി, തൂടര്‍ന്ന്‌ ഭാര്യയെ കാണ്‍മാനില്ല എന്ന പരാതിയുമായി കാലടി സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തില്‍ പോലീസിന്‌ സംശയം തോന്നിയതിനാല്‍ പരാതിക്കാരനെ ചോദ്യം ചെയ്‌തപ്പോള്‍ കള്ളം പറഞ്ഞതാണെന്ന്‌ പോലീസിനു തോന്നിയതിനാല്‍ പ്രതിയെ വിട്ടയച്ചില്ല. സംഭവത്തില്‍ സംശ്യയം തോന്നിയ പോലീസ്‌ കാഞ്ഞൂരിലെ പ്രതിയുടെ വാടകവീട്ടിലെത്തി തുടര്‍ന്നുള്ള പരിശോധനയില്‍ ജാതി തോട്ടത്തില്‍ രക്‌നവല്ലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ഭാഗീകമയായി നഗ്‌നമായരീതിയിലാരുന്നു കണ്ടത്‌.
ലൈംഗികാതിക്രമവും നടന്നിട്ടുണ്ടെന്ന്‌ പൊലീസ്‌ സംശയിക്കുന്നു. രക്‌നവല്ലിയുടെ അവിഹിതബന്ധമാണ്‌ കൊലയില്‍ കലാശിച്ചതെന്നാണ്‌ പ്രാഥമിക നിഗമനം. തെങ്കാശിയുള്ള രക്‌നവല്ലിയുടെ സ്വന്തം വീടിനടുത്തുള്ള യുവാവാണ്‌ മുത്തു. മുത്തുവുമായി രക്‌നവല്ലി നേരേത്തെ മുതല്‍ അടുപ്പിത്താലായിരുന്നുവെന്ന്‌ മഹേഷ്‌ പോലീസിനോട്‌ പറഞ്ഞു. രക്‌നവല്ലി കാഞ്ഞൂരില്‍ നിന്നും തെങ്കാശിയിലെത്തുമ്പോള്‍ മുത്തുവുമായി സ്വന്തം വീട്ടില്‍ കണ്ട്‌ മുട്ടാറുണ്ടായിരുന്നു. ഒരു ദിവസം ഇവരുടെ കൂടിക്കാഴ്‌ച രക്‌നവല്ലിയുടെ സഹോദരന്‍ പിടികൂടുകയും അതിനെ ശ്വാസി ക്കുകയും ചെയ്‌തിരുന്നു. ഇത്‌ മഹേഷ്‌ അറിഞ്ഞിരുന്നു. അന്ന്‌ മുതല്‍ രക്‌നവല്ലിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഭര്‍ത്താവ്‌ മഹേഷും സഹോദരനും ചേര്‍ന്ന്‌ പലപ്പോഴും ശ്വാസിച്ചങ്കിലും രക്‌നവല്ലി മുത്തുവുമായിള്ള ബന്ധം തുടര്‍ന്ന്‌ പോന്നു. ഇക്കഴിഞ്ഞ പൊങ്കലിനും ഇവര്‍ തെങ്കാശിയില്‍ പോയിരുന്നു. മുത്തുവായുള്ള ബന്ധം മുറുകി വരുന്തോറും മഹേഷിനെ ഇഷ്‌ടമല്ലന്നും മുത്തുവിന്റെ കൂടെ പോവുമെന്നും രക്‌നവല്ലി പലപ്പോഴും പറഞ്ഞതായി മഹേഷ്‌ കാലടി പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. മുത്തുവുമായുള്ള ബന്ധം കൂടി വരുന്നതായും ദിവസം തോറും ഫോണ്‍വിളികള്‍ കൂടി കൂടിവരികയും ചെയ്‌തതായി മഹേഷ്‌ മൊഴി കൊടുത്തിട്ടുണ്ട്‌. ഇരുവരും വാട്‌സാപ്പ്‌ ചാറ്റും നടത്തിയിരുന്നതായും മഹേഷിന്റെ മൊഴിയില്‍ പറയുന്നു. രക്‌നവല്ലിക്ക്‌ ഒരു കാലിന്‌ അല്‌പം സ്വാധീനക്കുറവുണ്ട്‌. ഇത്‌ പറഞ്ഞു മഹേഷ്‌ കളിയാക്കാറുണ്ടെന്നും ചട്ടുകാലിയെന്ന്‌ വിളിക്കാറുണ്ടന്നും പ്രതി പോലീസിനോടു പറഞ്ഞു. മഹേഷിന്റെ രണ്ടാമത്തെ വിവാഹമാണ്‌ ഇത്‌. മുന്‍മ്പുള്ള വിവാഹത്തിലെ ഭാര്യയും ഏകമകളും രക്‌നവല്ലിയെ കൂടെ കൂട്ടിയത്‌ മുതല്‍ അവര്‍ ഉപേക്ഷിച്ചു പോയി. കഴിഞ്ഞ എട്ട്‌ വര്‍ഷമായി മഹേഷും രക്‌നവല്ലിയും ഒന്നിച്ചാണ്‌ താമസിക്കുന്നത്‌. ഈ വിവാഹത്തില്‍ കുട്ടികളില്ല. ജാതിക്ക പറിക്കുന്ന ജോലിയാണ്‌ മഹേഷിന്‌. രക്‌നവല്ലി ജോലിക്ക്‌ പോകാറില്ല. കേരളത്തില്‍ വിവിധ സ്‌ഥലങ്ങളില്‍ സ്‌ഥിരം വാടകക്കാണ്‌ ഇവര്‍ താമസിച്ചു വന്നിരുന്നത്‌. കാഞ്ഞൂരിലും വാടകക്കായിരുന്നു താമസം. വായില്‍ മുണ്ടു തിരികി, കൈ കൊണ്ട്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ്‌ കാലടി പോലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ മഹേഷ്‌ കൊടുത്തിരിക്കുന്ന മൊഴികള്‍ പൊലീസ്‌ വിശ്വസിച്ചിട്ടില്ല. ബോഡി പോസ്‌റ്റുമോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ പൊലീസ്‌ സര്‍ജന്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തും. പ്രതിയെ പെരുമ്പാവൂരില്‍ മജിസ്‌ട്രറ്റിന്‌ മുന്‍മ്പില്‍ ഹാജരാക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here