പോപ്പുലർ ഫ്രണ്ട് ജപ്തിയിൽ പിടിച്ചെടുത്ത വസ്തുക്കളുടെ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി

0

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടിക്കെതിരെ വിമർശനം ഉയരുമ്പോൾ ഇടപെട്ട് ഹൈക്കോടതി. ജപ്തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നടപടി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും കോടതി പൊലീസിന് നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജപ്തി ചെയ്ത വ്യക്തികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിലും, അവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം കൂടി വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. ഇതുകൂടി വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം. കേസ് ഇനി ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. 2022 സെപ്റ്റംബർ 23 ലെ മിന്നൽ ഹർത്താലിൽ വ്യാപക അക്രമം നടന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്. സ്വത്തുക്കൾ കണ്ടുകെട്ടി റിപ്പോർട്ട് നൽകണമെന്നും ജില്ല തിരിച്ചു വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു.

അതേസമയം, തന്റെ വസ്തുവകകൾ അന്യായമായി ജപ്തി ചെയ്‌തെന്നു കാട്ടി കേസിൽ കക്ഷി ചേരാൻ മലപ്പുറം സ്വദേശി ടി.പി.യൂസഫ് അപേക്ഷ നൽകി. താൻ പോപ്പുലർ ഫ്രണ്ട് ആശയങ്ങളെ എതിർക്കുന്നയാളാണെന്നും യൂസഫ് പറയുന്നു. കേരള ചേംബർ ഓഫ് കൊമേഴ്സ്, തൃശൂരിലെ മലയാള വേദി തുടങ്ങിയ സംഘടനകളും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. നഷ്ടപരിഹാരം നൽകാനുള്ള ജപ്തി നടപടികൾ വൈകിയതിനെത്തുടർന്നു കോടതി സർക്കാരിനു താക്കീതും നൽകിയിരുന്നു.

നേരത്തെ, പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ ഉണ്ടായ നാശനഷ്ടം ഈടാക്കാൻ കണ്ടുകെട്ടിയത് 248 പേരുടെ സ്വത്തുക്കളാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഹർത്താൽ അക്രമങ്ങളിൽ 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പോപ്പുലർ ഫ്രണ്ടിന്റെയും ബന്ധപ്പെട്ട സംഘടനകളുടെയും ഭാരവാഹികളുടെയും ഭൂമിയും സ്വത്തുമാണു കണ്ടുകെട്ടിയത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഉൾപ്പെടുത്തിയുള്ള ആഭ്യന്തര അഡീഷനൽ സെക്രട്ടറി ഡി.സരിതയുടെ നടപടി റിപ്പോർട്ടാണു സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ ഹൈക്കോടതിക്കു കൈമാറിയത്. ഈ റിപ്പോർട്ടാണ് ഹൈക്കോടതി പരിഗണിച്ചത്.

പോപ്പുലർ ഫ്രണ്ട് കണ്ടുകെട്ടലിൽ ഏറ്റവും കൂടുതൽ ജപ്തി നടന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയിൽ ജപ്തി നടപടിക്കിടെ തർക്കങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 126 പോപ്പുലർ ഫ്രണടുകാരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടു കെട്ടിയത്. തിരുവനന്തപുരം- 5, കൊല്ലം -1, പത്തനംതിട്ട- 6, ആലപ്പുഴ-5, കോട്ടയം- 5, എറണാകുളം-6, തൃശ്ശൂർ- 18, പാലക്കാട് 23, കോഴിക്കോട് -22, വയനാട് -11, കണ്ണൂർ -8, കാസർകോട് 6. എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.

കൊല്ലത്ത് ആകെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന അബ്ദുൾ സത്താറിന്റെ സ്വത്തുക്കൾ മാത്രമേ കണ്ടുകെട്ടിയിട്ടുള്ളു. ജപ്തിക്ക് എതിരെ ഉണ്ടായിരിക്കുന്ന ആക്ഷേപങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ജപ്തിക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധ സംഗമം

അതേസമം സംസ്ഥാനത്ത് ജപ്തി നടപടി അന്യായമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. അന്യായ ജപ്തിയിലൂടെ ഇടതു സർക്കാർ നടത്തുന്നത് ബുൾഡോസർ രാജാണെന്നും ഇതിനെതിരെ ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുമ്പിലും ജില്ലാ തലങ്ങളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. രാവിലെ 10.30ന് സെക്രട്ടറിയേറ്റിനു മുമ്പിൽ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ അഷ്റഫ് പ്രാവച്ചമ്പലം, എൽ. നസീമ പങ്കെടുക്കും.

ജില്ലാ തലങ്ങളിൽ നടക്കുന്ന പ്രതിഷേധ സംഗമം പാർട്ടി ദേശീയ സമിതിയംഗം സഹീർ അബ്ബാസ് (തരുവണ-വയനാട്), സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് (കണ്ണൂർ), തുളസീധരൻ പള്ളിക്കൽ (കോട്ടയം), കെ.കെ. റൈഹാനത്ത് (വളഞ്ഞവഴി-ആലപ്പുഴ), സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ (കരുനാഗപ്പള്ളി-കൊല്ലം), സംസ്ഥാന ട്രഷറർ അഡ്വ. എ.കെ. സ്വലാഹുദ്ദീൻ (പത്തനംതിട്ട), സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അബ്ദുൽ ജബ്ബാർ, പി. ജമീല (കോഴിക്കോട്), പി.ആർ. സിയാദ് (തിരൂർ-മലപ്പുറം), ജോൺസൺ കണ്ടച്ചിറ (തൊടുപുഴ-ഇടുക്കി), കൃഷ്ണൻ എരഞ്ഞിക്കൽ (കാസർകോട്), സംസ്ഥാന സമിതിയംഗങ്ങളായ അൻസാരി ഏനാത്ത് (കൂറ്റനാട്-പാലക്കാട്), വി എം. ഫൈസൽ (തൃശൂർ) തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ

Leave a Reply