തൃശൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0

തൃശൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ദി​വാ​സി മൂ​പ്പ​നും മ​ക​നും തൃ​ശൂ​ർ വെ​ട്ടു​കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ ന​ട​പ​ടി.

ര​മേ​ഷ്, വൈ​ഷ്ണ​വ് എ​ന്നി​വ​രാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ല്‍​കി​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം ഡോ​ക്ട​ർ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​പി സ​മ​യം ക​ഴി​ഞ്ഞെ​ന്ന് പ​റ​ഞ്ഞ് ചി​കി​ത്സ ന​ൽ​കി​യി​ല്ല. ചി​കി​ത്സ കി​ട്ടാ​താ​യ​തോ​ടെ ഇ​രു​വ​രും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​യ​താ​യും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Leave a Reply