ദില്ലിയുമായി അര നൂറ്റാണ്ട് ബന്ധം, അത് കേരളത്തിനായി പ്രയോജനപ്പെടുത്തുമെന്ന് കെ വി തോമസ്

0

ദില്ലി: കേരള ഹൗസില്‍ നടന്ന റിപ്പബ്‌ളിക് ചടങ്ങില്‍ പതാക ഉയര്‍ത്തി കേരള സര്‍ക്കാരിന്റെ ദില്ലി പ്രതിനിധിയായി ചുമതലയേറ്റ് കെ വി തോമസ്. ദില്ലിയുമായിട്ടുള്ള തന്റെ അര നൂറ്റാണ്ടത്തെ ബന്ധം കേരളത്തിനായി ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും കെ റെയില്‍ പദ്ധതിക്കായി പരിശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ടു മാസങ്ങള്‍ക്കു ശേഷമാണ് ക്യാബിനറ്റ് പദവിയോടെയുള്ള നിയമനം ലഭിച്ചത്. കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി പങ്കെടുത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസും തോമസും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് കണ്‍വന്‍ഷനില്‍ നേതൃത്വത്തെ കെ വി തോമസ് വെല്ലുവിളിച്ച് എത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍ സംഭവിച്ചത്.

തൃക്കാക്കരയിലെ ഇടത് പക്ഷത്തിന്റെ വന്‍ തോല്‍വിയും തോമസിന്റെ പദവി നീണ്ടു പോകുന്നതും ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്ന് വലിയ പരിഹാസം ഉയര്‍ന്നിരുന്നു. ഇതിനു ശേഷമാണ് ക്യാബിനറ്റ് പദവിയോടെയുള്ള നിയമനം.

Leave a Reply