ഉണക്ക സ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ ആൾ അപഹരിച്ച തുക കടയുടമയ്ക്ക് സുഹൃത്തുക്കൾ പിരിച്ചുനൽകി

0

ഉണക്ക സ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ ആൾ അപഹരിച്ച തുക കടയുടമയ്ക്ക് സുഹൃത്തുക്കൾ പിരിച്ചുനൽകി. എടപ്പാൾ സ്വദേശി മുഹമ്മദിനാണ് കൂട്ടുകാരുടെ സ്നേഹം തുണയായത്. എടപ്പാളിലെ ഉണക്ക മീൻ വ്യാപാരിയായ മുഹമ്മദിനെ കഴിഞ്ഞ ദിവസം രാത്രിയാണ് ഒരാൾ പറ്റിച്ചത്.

വിദേശത്തേക്ക് കൊടുത്തയയ്ക്കാനായി 2000 രൂപയുടെ സ്രാവ് വേണമെന്നാവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. തൂക്കമൊപ്പിക്കാൻ കൂടുതൽ മത്സ്യമെടുക്കാനായി മുഹമ്മദ് അകത്തേക്കു പോയ തക്കത്തിനാണ് പെട്ടിയിലുണ്ടായിരുന്ന പണം അപഹരിച്ചത്.

എടിഎമ്മിൽ നിന്ന് പണം എടുത്തു വരാമെന്ന് പറഞ്ഞ് പോയ ഇയാൾ മടങ്ങിയെത്താതെ വന്നപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് 18,500 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്

Leave a Reply