പെരുമ്പാമ്പിന്റെ കൂട്ടത്തെ കണ്ടെത്തി

0

കോഴിക്കോട്: പെരുമ്പാമ്പിന്റെ കൂട്ടത്തെ കണ്ടെത്തി. കോഴിക്കോട് പള്ളിക്കണ്ടിയിലാണ് സംഭവം. അഞ്ച് പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്. അഞ്ച് പാമ്പുകളേയും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി.

കോതിയിലെ മാലിന്യ നിർമ്മാർജ്ജന പ്ലാൻറ് സ്ഥാപിക്കാൻ പോകുന്ന സ്ഥലത്താണ് പാമ്പുകളെ കണ്ടത്. നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അവരെത്തി പാമ്പുകളെ പിടികൂടി. പിന്നീട് മാത്തോട്ടം വനശ്രീയിലേക്ക് മാറ്റി. കല്ലായ് പുഴയോട് ചേർന്ന സ്ഥലത്താണ് പെരുംമ്പാമ്പുകളെ കണ്ടെത്തിയത്.

Leave a Reply