കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് മുന്‍ അധ്യാപിക മരിച്ചു; ഭര്‍ത്താവിന് പരിക്ക്

0

തിരുവനന്തപുരം: കരമനയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് മുന്‍ അധ്യാപിക മരിച്ചു. ഭര്‍ത്താവിന് പരിക്കേറ്റു. പുന്നമൂട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ അധ്യാപിക ലില്ലി ആണ് മരിച്ചത്.

ഭര്‍ത്താവ് റിട്ട. എ.എസ്.ഐയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.

അമിത വേഗതയിലായിരുന്ന ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ലില്ലിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി.

പാപ്പനങ്ങോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടമുണ്ടായത്.

Leave a Reply