ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് മുൻ എം.പി. മുഹമ്മദ് ഫൈസൽ വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീലിന്മേൽ കേരള ഹൈകോടതി സ്വീകരിക്കുന്ന നിലപാട് ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിന് തടസ്സമാകില്ല

0

ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് മുൻ എം.പി. മുഹമ്മദ് ഫൈസൽ വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീലിന്മേൽ കേരള ഹൈകോടതി സ്വീകരിക്കുന്ന നിലപാട് ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിന് തടസ്സമാകില്ല. ശിക്ഷാവിധി സ്റ്റേ ചെയ്താൽക്കൂടി അയോഗ്യത നടപടി, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നിവ സാധുവായിരിക്കുമെന്ന് ഭരണഘടനാ വിദഗ്ധർ. മുഹമ്മദ് ഫൈസലും മറ്റും നൽകിയ ഹരജി കേരള ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.

ല​ക്ഷ​ദ്വീ​പ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധാ​ര​ണ വേ​ഗ​ത്തി​ലാ​ണ്​ ക​ട​ന്നു​വ​ന്ന​ത്. എം.​പി ശി​ക്ഷി​ക്ക​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളി​ൽ അ​യോ​ഗ്യ​നാ​ക്ക​ൽ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം എ​ന്നി​വ​ക്ക്​ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഈ ​തി​ടു​ക്കം ക​ണ്ടി​ട്ടി​ല്ല. അ​തേ​സ​മ​യം, ര​ണ്ടു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ജ​യി​ൽ​വാ​സ​ത്തി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ എം.​പി-​എം.​എ​ൽ.​എ പ​ദ​വി​യി​യി​ൽ​നി​ന്ന്​ ഉ​ട​ന​ടി അ​യോ​ഗ്യ​രാ​കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി 2013ൽ ​വി​ധി​ച്ചി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച്​ പാ​ർ​ല​മെ​ന്‍റി​ന്​ അ​യോ​ഗ്യ​ത ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാം. ഭ​ര​ണ​ഘ​ട​ന​യു​ടെ 101ാം അ​നുഛേ​ദ പ്ര​കാ​രം സി​റ്റി​ങ്​ എം.​പി അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടാ​ൽ, ആ​റു മാ​സ​ത്തി​ന​കം ഏ​തു ദി​വ​സ​വും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്​ അ​ധി​കാ​ര​മു​ണ്ട്.ഇ​ത്ത​ര​ത്തി​ൽ മു​ന്നോ​ട്ടു നീ​ങ്ങി​യ ന​ട​പ​ടി​ക​ൾ കോ​ട​തി​യു​ടെ മ​റ്റൊ​രു ഉ​ത്ത​ര​വു വ​ഴി സ്​​റ്റേ ചെ​യ്യ​പ്പെ​ടു​ക​യി​ല്ലെ​ന്ന്​ ലോ​ക്സ​ഭ മു​ൻ​സെ​ക്ര​ട്ട​റി ജ​ന​റ​ലും ഭ​ര​ണ​ഘ​ട​ന വി​ദ​ഗ്​​ധ​നു​മാ​യ പി.​ഡി.​ടി ആ​ചാ​രി വ്യ​ക്ത​മാ​ക്കി. കു​റ്റ​ക്കാ​ര​നെ​ന്ന്​ വി​ചാ​ര​ണ​യി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. ശി​ക്ഷാ​വി​ധി സ്​​റ്റേ ചെ​യ്താ​ൽ​ക്കൂ​ടി കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ ന​ട​പ​ടി ഉ​ട​ന​ടി പു​നഃ​പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല. ഭ​ര​ണ​ഘ​ട​ന വ​കു​പ്പു പ്ര​കാ​ര​മു​ള്ള അ​യോ​ഗ്യ​ത, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ളെ കോ​ട​തി​വി​ധി സ്വാ​ധീ​നി​ക്കി​ല്ല. മ​റ്റു നി​യ​മ​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​ണ്​ ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്​​ഥ​ക​ൾ. ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണ്​ അ​യോ​ഗ്യ​ത ക​ൽ​പി​ക്ക​ലെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ സി​റ്റി​ങ്​ എം.​പി​മാ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, അ​പ്പീ​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​വി അ​റി​യാ​ൻ​കൂ​ടി കാ​ത്തി​രി​ക്കു​ന്ന രീ​തി മു​മ്പ്​ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ത്​ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ളെ​ക്കൂ​ടി ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here