പഞ്ചാബില്‍ കോണ്‍ഗ്രസ് വിട്ട മുന്‍മന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ ബി.ജെ.പിയില്‍

0


ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മുന്‍ ധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ മന്‍പ്രീത് സിംഗ് ബാദല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയില്‍ ചേര്‍ന്നു. രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് അയച്ചുനല്‍കി. കോണ്‍ഗ്രസ് നതന്നെ ‘മോഹമുക്തനാക്കി’യെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.

‘സര്‍ക്കാരിലും പാര്‍ട്ടിയിലും താന്‍ വഹിച്ച ഓരോ പദവിയിലും തന്നിലുള്ള ഊര്‍ജം മുഴുവന്‍ ഉപയോഗിച്ചു പ്രവര്‍ത്തിച്ചു. ഈ അവസരങ്ങളെല്ലാം എനിക്ക് നല്‍കിയിലും ഇക്കാലമത്രയും എന്നോട് കാണിച്ച മര്യദയ്ക്കും ദയവിനും നന്ദിയുണ്ടെന്നും കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു.

എന്നാല്‍ ഖേദത്തോടെ പറയട്ടെ, പാര്‍ട്ടിയില്‍ ഇന്നു നിലനില്‍ക്കുന്ന സംസ്‌കാരത്തോട് യോജിച്ചുപോകാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിടുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ഏഴ് വര്‍ഷം മുന്‍പ് പീപ്പീള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബ് കോണ്‍ഗ്രസില്‍ ലയിപ്പിച്ചാണ് ഞാന്‍ താങ്കളുടെ പാര്‍ട്ടിയില്‍ എത്തിയത്. ഏറ്റവും പാരമ്പര്യമുള്ള പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ പഞ്ചാബിലെ ജനങ്ങളെയും പാര്‍ട്ടിയേയും തന്റെ കഴിവിന്റെ പരമാവധി സേവിക്കാന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് ഞാന്‍ അവിടെയെത്തിയത്. എന്നാല്‍ ആദ്യഘട്ടത്തിലെ ഉത്സാം പിന്നീട് നിരാശയ്ക്കും മോഹമുക്തിക്കും വഴിമാറിയെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here