കൊല്ലത്ത് കുടുംബശ്രീ പരിപാടിക്ക് ശേഷം നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; എട്ടോളം പേർ ആശുപത്രിയിൽ

0

കൊല്ലം ചാത്തന്നൂരിൽ കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണം കഴിച്ച് എട്ടോളം പേർ ആശുപത്രിയിൽ. പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു. ഭക്ഷ്യവിഷബാധയേറ്റവർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ വാങ്ങിയത്. കടയിൽ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗാം പരിശോധന നടത്തുന്നു. ഹെൽത്ത്‌ കാർഡ് മൂന്നുവർഷമായി ഹോട്ടൽ പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here