ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു

0

ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഇവ‍ർ ഐഎസ്ആ‍ഓ ക്യാന്റീനിലെ ജീവനക്കാരാണ്.

കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ പറഞ്ഞു. നാലുപേ‍ർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. കാർ അമിത വേ​ഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പുലർച്ചെ ഒന്നരയോടെ ആണ് അപകടം. ലോറിയിലുണ്ടായിരുന്നവ‍ർക്ക് പരിക്കുകളൊന്നുമില്ല. കാർ മുൻഭാ​ഗം പൂർണമായും തക‍ർന്നു. ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here