വടക്കാഞ്ചേരിയിൽ എക്സൈസിന്റെ മയക്കു മരുന്ന് വേട്ട

0

തൃശൂർ: അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്റ്റാർ ലോഡ്ജിൽ നിന്നും മയക്കുമരുന്നുമായി സഹോദരങ്ങൾ പിടിയിൽ.
മാരക മയക്കു മരുന്നായ ബ്രൗൺ ഷുഗറുമായി (22ഗ്രാം )* ആസ്സാം സ്വദേശികളായ മിജാനൂർ റഹ്മാൻ, സൈഫുൾ ഇസ്ലാം, എന്നിവരാണ് പിടിയിലായത്.

എക്സൈസ് ഇന്റെലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നിഗീഷ്.എ.ആറിന്റെ നേതൃത്വത്തിലുള്ള വടക്കാഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും, ഇൻസ്‌പെക്ടർ മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്റെലിജൻസ് പാർട്ടിയും സംയുക്തമായാണ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. ആസാമിൽ നിന്നും കൂടുതൽ അളവിൽ വാങ്ങി കേരളത്തിലേക്ക് കൊണ്ടു വന്ന് ചെറിയ പൊതികളാക്കി വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടാനായത്. സമീപ പ്രദേശങ്ങളിലുള്ള അതിഥി തൊഴിലാളികൾ മുഖേന തന്നെ മറ്റ് അതിഥി തൊഴിലാളികൾക്കും നാട്ടുകാർക്കും വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് തുടർ അന്വേഷണം നടത്തുന്നുണ്ട്. പിടികൂടിയ മയക്കു മരുന്നിന് ഏകദേശം രണ്ട് ലക്ഷം രൂപയിലധികം വില വരും. തുടർന്നുള്ള ദിവസങ്ങളിലും അതിഥി തൊഴിലാളികളുടെ ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നിഗീഷ് എ. ആർ അറിയിച്ചു. എക്സൈസ്പ്രിവന്റീവ് ഓഫീസർമാരായ സദാനന്ദൻ, സുരേഷ് കുമാർ. ടി.എസ്, ലോനപ്പൻ. കെ.ജെ, അബ്ദ ഗലി, രാജീവ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്, എക്സൈസ് ഡ്രൈവർ അബൂബക്കർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here