ലഹരി മരുന്നു ഉപയോഗം പ്രോത്സാഹിപ്പിച്ച എക്സൈസ് കേസിൽ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

0

ലഹരി മരുന്നു ഉപയോഗം പ്രോത്സാഹിപ്പിച്ച എക്സൈസ് കേസിൽ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അബ്‌കാരി, എൻഡിപിഎസ് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.
സിനിമയുടെ നിര്‍മാതാവിനും ജാമ്യം കിട്ടി. ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ സിനിമയുടെ ട്രെയിലര്‍ സംബന്ധിച്ചാണ് നിര്‍മാതാവ് കലന്തൂര്‍, സംവിധായകന്‍ ഒമര്‍ ലുലു എന്നിവര്‍ക്കെതിരെ എക്സൈസ് കേസെടുത്തത്.

ലഹരി ഉപയോഗം പ്രോൽസാഹിപ്പിക്കുന്നുവെന്ന പരാതിയിലാണ് എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ട്രെയിലറിലുണ്ട് എന്നായിരുന്നു പരാതി. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പൊന്നും ട്രെയിലറില്‍ നല്‍കിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തില്‍ കോഴിക്കോട് റേഞ്ച് ഓഫീസ് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചിരുന്നു. ലഹരി ഉപയോഗം കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പൊന്നും ട്രെയിലറില്‍ നല്‍കിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെയാണ് സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ അറിയിക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യം നേടിയ കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ ആണ് അറിയിച്ചത്. മുന്‍കൂര്‍ ജാമ്യം നേടിയാലും കേസിന്‍റെ നടപടികളുമായി മുന്നോട്ട് പോകുമെന്നും എക്സൈസ് അറിയിച്ചു.

ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിനിമയില്‍ ഇര്‍ഷാദ് അലിയാണ് നായകന്‍. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിച്ച ചിത്രമാണിത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here