വയോധികന്റെ മരണം കൊലപാതകം; യുവാവ്‌ അറസ്‌റ്റില്‍

0


തൊടുപുഴ: മുട്ടത്ത്‌ ലോഡ്‌ജ്‌ മുറിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്‌ പോലീസ്‌. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദശി യേശുദാസാണു കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ മുട്ടം വേണ്ടന്‍മാക്കല്‍ ഉല്ലാസ്‌ (34) നെ മുട്ടം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വ്യക്‌തി വൈരാഗ്യം മൂലമാണ്‌ കൊലപാതകം നടത്തിയതെന്ന്‌ ഉല്ലാസ്‌ പോലീസിന്‌ മൊഴി നല്‍കി.
23 ന്‌ രാവിലെയാണ്‌ യേശുദാസിനെ മുട്ടം പോലീസ്‌ സ്‌േറ്റഷനു സമീപത്തെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തലയ്‌ക്ക്‌ പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കുകളേറ്റ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മുറിയില്‍ നിന്നു വിഷക്കുപ്പികള്‍ കണ്ടെത്തിയതിനാല്‍ ആത്മഹത്യയാണെന്ന്‌ ആദ്യം സംശയിച്ചിരുന്നു. എന്നാല്‍, പിന്നീടു നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ്‌ ലോഡ്‌ജിനോട്‌ ചേര്‍ന്ന്‌ താമസിക്കുന്ന ഉല്ലാസ്‌ അറസ്‌റ്റിലായത്‌. 19 ന്‌ രാത്രി 10 ന്‌ ഉല്ലാസ്‌ ലോഡ്‌ജിലെത്തി യേശുദാസിനെ മര്‍ദിച്ചിരുന്നു. തലയില്‍ രക്‌തം കട്ടപിടിച്ചതാണ്‌ മരണത്തിന്‌ ഇടയാക്കിയതെന്നാണ്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന പരാതിയുമായി പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ എന്‍.കെ ബിജു രംഗത്തെത്തി. കഴിഞ്ഞ 20 വര്‍ഷമായി മുട്ടത്തെ ലോഡ്‌ജിലാണ്‌ യേശുദാസന്‍ താമസിക്കുന്നത്‌. വീട്ടുകാരുമായി അകന്ന്‌ നില്‍ക്കുന്ന യേശുദാസിന്റെ മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാത്തതിനാല്‍ തൊടുപുഴയിലെ പൊതുശ്‌മശാനത്തില്‍ സംസ്‌കരിക്കും. ഉല്ലാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

Leave a Reply