കൂൾബാർ ജീവനക്കാരന് വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം

0

കൂൾബാർ ജീവനക്കാരന് വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. യുവാവിനെ കടയിൽ നിന്ന് വിളിച്ചിറക്കി മർദിക്കുകയായിരുന്നു. പെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശി പുളിക്കൂൽ മുഹമ്മദ് റാഫി (18)ക്കാണ് മർദനമേറ്റത്. മൂക്കിനും നെഞ്ചിനും പരുക്കേറ്റ റാഫിയെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണു സംഭവം. കടയിലെത്തിയ രണ്ട് വിദ്യാർത്ഥികൾ പുറത്തേക്ക് കൊണ്ടുപോയി, മുജാഹിദ് പള്ളി റോഡിൽവച്ച് കൂടുതൽ വിദ്യാർത്ഥികളെത്തി മർദിക്കുകയായിരുന്നെന്നു റാഫി പറഞ്ഞു. ഒരാഴ്ചമുമ്പ് പെരിങ്ങത്തൂരിൽവച്ച് പേരോടുള്ള വിദ്യാർത്ഥികൾക്കു മർദനമേറ്റിരുന്നു.

ഇവരെ മർദിച്ചവരുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. ഫോൺ കടയിലാണെന്നു പറഞ്ഞതോടെയാണു മർദിച്ചതെന്നു റാഫി പറഞ്ഞു. പൊലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം കടകളടച്ച് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here