കണ്ണൂരിൽ കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് കോൺ​ഗ്രസ്

0

കണ്ണൂർ: കണ്ണൂർ പാനൂരിൽ കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പന്ന്യന്നൂർ സ്വദേശി സന്ദീപിനാണ് പരിക്കേറ്റത്. തലശ്ശേരി പന്ന്യന്നൂരിൽ തിറ മഹോത്സവത്തിനിടെയാണ് സംഭവം.

തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തലശേരിയിലെ സ്വകാര്യ ആശുപ്രതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.

പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് കോൺഗ്രസ് – ബിജെപി സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here