അംഗനവാടി കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി; പരിഭ്രാന്തി

0

പാലക്കാട് അംഗനവാടി കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പ്. പാലക്കാട് തിരുവിഴാംകുന്നിലെ അംഗനവാടിയിൽ ഇന്നലെയാണ് സംഭവമുണ്ടായത്. കൊച്ചുകുട്ടികളുള്ള സ്ഥലത്ത് പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി.

അംഗന്‍വാടിയുടെ ഉള്‍വശം വൃത്തിയാക്കുന്നതിനിടെയാണ് ഹെല്‍പ്പര്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് കുട്ടികളെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം എത്തി പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Leave a Reply