സംസ്‌ഥാനത്തു വീണ്ടും ഒറ്റപ്പെട്ട മഴയ്‌ക്കു സാധ്യത

0

തിരുവനന്തപുരം: സംസ്‌ഥാനത്തു വീണ്ടും ഒറ്റപ്പെട്ട മഴയ്‌ക്കു സാധ്യത. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്‌ഥിതിയാണ്‌ മഴയ്‌ക്ക്‌ അനുകൂലമായ സാഹചര്യം ഒരുക്കുന്നതെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന്‌ ഈര്‍പ്പമുള്ള കാറ്റ്‌ കേരളത്തില്‍ പ്രവേശിക്കുന്നതും മഴയെത്താന്‍ കാരണമാകും.
ഇന്നു മഴയുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. തെക്കന്‍ കേരളത്തില്‍ കൂടുതലായും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും ഒറ്റപ്പെട്ട നിലയിലുമായിരിക്കും മഴ.

LEAVE A REPLY

Please enter your comment!
Please enter your name here