ജഡ്ജിക്ക് കൈക്കൂലി; അഡ്വ. സൈബി ജോസിനെ ചോദ്യം ചെയ്തു; അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിയതെന്ന് മൊഴി

0

കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പോലീസ് ചോദ്യം ചെയ്തു. കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.

കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനായിരുന്നു സൈബിയോട് പോലീസ് നിര്‍ദേശിച്ചിരുന്നത്. അതുപ്രകാരം ഇയാള്‍ കമ്മീഷണര്‍ ഓഫീസിലെത്തുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീല്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്തത് എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍.

ഹൈക്കോടതി വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ സൈബി ജോസ് ഉറച്ചു നില്‍ക്കുന്നതായാണ് വിവരം. താന്‍ ഒരിക്കലും ജഡ്ജിക്ക് കൊടുക്കാന്‍ എന്ന നിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ല. അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയിട്ടുളളതെന്നാണ് സൈബി നല്‍കിയ മൊഴി.

കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. സൈബിയുടെയും സാക്ഷികളുടെയും മൊഴികള്‍ തമ്മില്‍ താരതമ്യപ്പെടുത്തിയ ശേഷം രണ്ടുദിവസത്തിനകം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here