പുരുഷനായി ജനിച്ചു, രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തു; വിചാരണ ചെയ്യപ്പെട്ടത് സ്ത്രീയായി; അയയ്ക്കേണ്ടത് പുരുഷജയിലിലോ വനിതാ ജയിലിലോ? സ്‌കോട്‌ലന്റില്‍ കണ്‍ഫ്യൂഷന്‍

0


പുരുഷനായി ജനിക്കുകയും രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ചെയ്ത കുറ്റവാളിയുടെ തടവ് ശിക്ഷ എവിടെ നടപ്പാക്കണമെന്ന് സ്‌കോട്‌ലന്റില്‍ ആശയക്കുഴപ്പം. ഇസ്‌ളാ ബ്രെയ്‌സണായി മാറിയ ആദം ഗ്രഹാം എന്ന ഭിന്നലിംഗ വിഭാഗത്തിലെ ആളുടെ കാര്യത്തിലാണ് തര്‍ക്കം. കുറ്റക്കാരനായി കണ്ടെത്തുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ഇസ്‌ളയെ സ്ത്രീകളുടെ ജയിലില്‍ അയയ്ക്കണോ പുരുഷന്മാരുടെ ജയിലില്‍ അയയ്ക്കണോ എന്നാണ് തര്‍ക്കം.

2016, 2019 വര്‍ഷങ്ങളിലെ രണ്ടു ബലാത്സംഗ കേസിലാണ് കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന ഇസ്‌ളയ്ക്ക് തടവുശിക്ഷ വിധിച്ചു. കേസ് വിചാരണ സമയത്ത് ഇസ്‌ള ലിംഗമാറ്റം നടത്തിയിരുന്നു. പിന്നാലെ സ്‌കോട്‌ലന്റിലെ സ്ത്രീകളെ പാര്‍പ്പിക്കുന്ന ജയിലായ കോര്‍ന്റണ്‍ വാലേയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ ഇസ്‌ളയെ ഇവിടെ പാര്‍പ്പിക്കുന്നത് വലിയ ചര്‍ച്ചയായി മാറിയതോടെ സ്‌കോട്ടിഷ് പ്രധാനമന്ത്രി നിക്കോളാ സ്റ്റര്‍ജ്യന്‍ തന്നെ ഇടപെട്ട് ഇസ്‌ളയെ പുരുഷന്മാര്‍ക്ക് സൗകര്യമുള്ള ജയിലിലേക്ക് മാറ്റുമെന്ന് വ്യക്തമാക്കി.

തലയും മുഖവും ഷേവ് ചെയ്ത് ശരീരത്ത് പച്ചകുത്തി നടന്നിരുന്ന ആദം ഗ്രഹാം എന്ന കുറ്റവാളി ഇസ്‌ളാ ബ്രെയ്‌സണായി മാറിയത് 29 ാം വയസ്സിലായിരുന്നു. വിചാരണയും വലിയ വിവാദമായിരുന്നു. ഗ്‌ളാസ്‌ഗോവിലെ ഹൈക്കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ ആദം ഗ്രഹാം ഇസ്‌ളാ ബ്രെയ്‌സണായി ലിംഗമാറ്റം നടത്തിയിരുന്നു. അതേസമയം ബലാത്സംഗത്തില്‍ ആദം പുരുഷ ലൈംഗികാവയവം ഉപയോഗിച്ചതായും ഇപ്പോഴും പുരുഷനാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

സ്‌കോട്‌ലന്റിലെ നിയമം അനുസരിച്ച് ബലാത്സംഗക്കേസില്‍ ലൈംഗികാവയവം ഉപയോഗിക്കപ്പെട്ടു എന്ന് തെളിയിക്കേണ്ടതുണ്ട്. അതേസമയം കേസില്‍ ആദം ഗ്രഹാമിനെ സ്ത്രീയായി പരിഗണിച്ചാണ് വിചാരണ നടന്നതും കുറ്റവാളിയായി കണ്ടെത്തിയതും. അതുകൊണ്ട് സ്ത്രീകളുടെ ജയിലിലേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ വിവാദം ചൂടുപിടിക്കുകയും ചെയ്തു.

രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തകൊടും കുറ്റവാളിയെ എന്തു ധൈര്യത്തില്‍ രാജ്യത്തെ വനിതാ ജയിലില്‍ പാര്‍പ്പിക്കരുതെന്ന് സ്‌കോട്‌ലന്റിലെ പ്രധാനമന്ത്രി നിക്കോള ചോദിച്ചത്. അതേസമയം എത്ര ഭിന്നലിംഗക്കാരികളെയാണ് സ്‌കോട്‌ലന്റ് വനിതാ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളതെന്ന് സ്‌കോട്ടിഷ് പ്രിസണ്‍ സര്‍വീസ് ചോദിക്കുന്നു. പഠിക്കുന്ന കാലത്ത് ബ്യൂട്ടി ക്ലാസ്സുകള്‍ക്കിടയില്‍ ഇസ്‌ളാ തങ്ങളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുമായിരുന്നെന്ന് സഹപാഠികളായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here