തെരഞ്ഞെടുപ്പ് ജയിക്കാന്‍ സൈനികരെ ബലികഴിക്കുന്നവരാണ് ബിജെപിയെന്ന് ബീഹാര്‍ മന്ത്രി

0

തെരഞ്ഞെടുപ്പ് ജയിക്കാന്‍ സൈനികരെ ബലികഴിക്കുന്നവരാണ് ബിജെപിയെന്ന് ബീഹാര്‍ മന്ത്രി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തവണ അവര്‍ മറ്റൊരു രാജ്യത്തെ ആക്രമിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നും പറഞ്ഞു. 2019 ലെ പുല്‍വാമ ആക്രമണത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് ആര്‍ജെഡി നേതാവും മന്ത്രിയുമായ സുരേന്ദ്ര പ്രസാദ് യാദവാണ്.

കഴിഞ്ഞ തവണ പുല്‍വാമ ആണെങ്കില്‍ ഇത്തവണ ഏതെങ്കിലും രാജ്യത്തെ ആക്രമിച്ചേക്കാം. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്ത് ബിജെപി സൈനികര്‍ക്ക് നേരെയുള്ള ഒരു ആക്രമണത്തിന് അനുവദിക്കുമെന്നും പറഞ്ഞു. ബിജെപി ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന ബിജെപി നേതാവ് അമിത്ഷായുടെ വാക്കുകളെ വിമര്‍ശിക്കുകയും ചെയ്തു.

2024 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി എട്ടുനിലയില്‍ പൊട്ടുമെന്നും പറഞ്ഞു. ബിജെപിയുടെ ദേശീയ സമ്മേളനത്തിലായിരുന്നു അമിത്ഷാ പാര്‍ട്ടി വന്‍ വിജയം നേടുമെന്ന നിരീക്ഷണം നടത്തിയത്. അതേസമയം സുരേന്ദ്ര പ്രസാദിനെ വിമര്‍ശിച്ച് ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. സുരേന്ദ്ര പ്രസാദ് വിഡ്ഡിയാണെന്നും ലാലുവിന്റെ സദസ്സിലെ വിദൂഷകരെല്ലാം ഇപ്പോള്‍ നിതീഷിന്റെ കളത്തിലുണ്ടെന്നും സുരേന്ദ്ര പ്രസാദ് ഒരു കൊമേഡിയനും കാര്‍ട്ടൂണ്‍ കഥാപാത്രവുമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

Leave a Reply