തമിഴ്‌നാട്ടില്‍ വന്‍ കഞ്ചാവ്‌ വേട്ട: പിടികൂടിയത്‌ കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ്‌

0


നെടുങ്കണ്ടം: ആന്ധ്രയില്‍നിന്നു തമിഴ്‌നാട്‌ വഴി കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ്‌ തേനിയില്‍ തമിഴ്‌നാട്‌ പോലീസ്‌ പിടികൂടി. തമിഴ്‌നാട്‌ രാമനാഥപുരം സ്വദേശികളായ സെല്‍വരാജ്‌, ചിന്നച്ചാമി, അബൂബക്കര്‍ സിദ്ദിഖ്‌ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു. കഞ്ചാവ്‌ കടത്താനുപയോഗിച്ച ലോറിയും കസ്‌റ്റഡിയിലെടുത്തു. പിടികൂടിയ കഞ്ചാവിന്‌ കേരളത്തില്‍ 12 കോടി രൂപയിലധികം വിലമതിക്കുമെന്നു പോലീസ്‌ പറഞ്ഞു.
ആന്ധ്രയില്‍നിന്നുള്ള ലോറികളില്‍ കഞ്ചാവ്‌ കടത്തുന്നതായി തമിഴ്‌നാട്‌ സ്‌പെഷല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. തേനി ജില്ലയിലെ ആണ്ടിപ്പട്ടി ചെക്‌പോസ്‌റ്റില്‍ വാഹനപരിശോധന നടക്കുമ്പോഴാണു ലോറിയെത്തിയത്‌. ലോറിക്കുള്ളില്‍ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കഞ്ചാവ്‌. ഇത്‌ കേരളത്തിലേക്കു കടത്തുകയായിരുന്നെന്ന്‌ പിടിയിലായവര്‍ മൊഴി നല്‍കി. ഏതു വഴി കേരളത്തിലേക്കു കടക്കണമെന്ന്‌ കമ്പത്തെത്തുമ്പോള്‍ അറിയിക്കാമെന്നാണു കിട്ടിയ നിര്‍ദ്ദേശമെന്നും അതിനാല്‍ എവിടെയെത്തിക്കണമെന്ന കാര്യം അറിയില്ലന്നും ഇവര്‍ പറഞ്ഞു.

Leave a Reply