നാലുവർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ സന്താനലബ്ദിക്കായി മന്ത്രവാദം; യുവതിയെ മനുഷ്യാസ്ഥി പൊടിച്ച് വെള്ളത്തിൽ കലർത്തി കഴിപ്പിച്ചു; ഭർത്താവടക്കം ഏഴുപേർ അറസ്റ്റിൽ

0

ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ മനുഷ്യന്റെ അസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു. പുണെയിലാണ് സംഭവം. കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ 28-കാരിയെ ദുർമന്ത്രവാദത്തിനിരയാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി എല്ല് പൊടിച്ച് വെള്ളത്തിൽ കലർത്തി അത് യുവതിയെ നിർബന്ധിച്ചു കുടിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഭർതൃമാതാപിതാക്കൾ, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. 2019-ലാണ് യുവതിയുടെ വിവാഹം നടന്നത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. അമാവസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സ്ഥിരമായി മന്ത്രവാദം നടത്തിവന്നതായി പൊലീസ് പറയുന്നു.

മന്ത്രവാദ ചടങ്ങിന്റെ ഭാഗമായാണ് യുവതിയെ എല്ലുപൊടി കഴിപ്പിച്ചത്. കൂടാതെ ഒരു വെള്ളച്ചാട്ടത്തിൽ പൊയി കുളിക്കണമെന്നും മന്ത്രവാദം നടത്തിയ സ്ത്രീ നിർദേശിച്ചിരുന്നു. നിർബന്ധിത മന്ത്രവാദത്തിനൊപ്പം തന്റെ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങിനൽകണമെന്നാവശ്യപ്പെട്ട് മർദ്ദിക്കാറുണ്ടെന്നും യുവതി പറയുന്നു.

മഹാരാഷ്ട്രയിലെ ദുർമന്ത്രവാദ നിർമ്മാർജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവും ഏഴു പ്രതികൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here