ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ മിര്‍സ സഖ്യത്തിന് തോല്‍വി

0

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ ലൂസിയ സ്‌റ്റെഫാനി- റാഫേല്‍ മാറ്റോസ് ജോഡിയാണ് ഇവരെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-7 (2), 2-6

കരിയറിലെ അവസാന ഗ്രാന്‍സ്ലാം മത്സരത്തിനാണ് സാനിയ ഇറങ്ങിയത്. അടുത്തമാസം നടക്കുന്ന ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പോടെ, തന്റെ ടെന്നീസ് കരിയര്‍ അവസാനിപ്പിക്കുമെന്നാണ് സാനിയ പ്രഖ്യാപിച്ചിട്ടുള്ളത്. 

കരിയറില്‍ സാനിയ ആറു ഗ്രാന്‍ സ്ലാം കിരീടം നേടിയിട്ടുണ്ട്. രണ്ടു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും 2009 ല്‍ മഹേഷ് ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിള്‍സ് കിരീടവും 2016 ല്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിള്‍സ് കിരീടവും സാനിയ നേടിയിട്ടുണ്ട്. 

Leave a Reply