ഓസ്ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

0

മെൽബൺ: ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചതിനെതിരെ വിമർശനവുമായി ഇന്ത്യ. ക്ഷേത്രങ്ങളുടെ നേർക്കുള്ള ആക്രമണം സമൂഹത്തിൽ വിവേചനമുണ്ടാക്കുകയും സമാധാനം തകർക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് ഓസ്ട്രേലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചു.

മെൽബണിലുള്ള സ്വാമിനാരായണക്ഷേത്രം, കാരം ഡൗൺസിലുള്ള ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെൽബണിലെ തന്നെ ഇസ്‌കോൺ കൃഷ്ണക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയ സംഭവവും ഉണ്ടായിരുന്നു. ഖലിസ്ഥാൻ അനുകൂല സംഘടനകൾ ഓസ്‌ട്രേലിയയിൽ അവരുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതായും നിരോധിത തീവ്രവാദ സംഘടനകളായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) അംഗങ്ങളും ഓസ്‌ട്രേലിയയ്ക്ക് പുറത്തുള്ള മറ്റ് ഏജൻസികളും ഇവരെ സഹായിക്കുന്നതായും ഹൈക്കമ്മീഷൻ ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തടയാനാവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഇന്ത്യ പോലെ തന്നെ ഓസ്ട്രേലിയയും വിവിധ സംസ്‌കാരങ്ങളെ ബഹുമാനിക്കുന്ന രാജ്യമാണെന്നും അക്രമത്തിനു തങ്ങൾ പിന്തുണ നൽകില്ലെന്നും ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ അറിയിച്ചു. ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തുന്നതായും അന്വേഷണം പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here