35 കിലോമീറ്റർ വേഗതയിൽ ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ സസ്‌പെൻഷനിൽ നിന്നു ടയർ ഊരിത്തെറിച്ചു; ഗുരുതരമായി പരിക്കേറ്റ യുവതി ഐസിയുവിൽ

0

ഗുരുതരമായി പരിക്കേറ്റ യുവതി ഐസിയുവിൽ ചിലവ് കുറവാണെന്നതിനാൽ തന്നെ ആളുകൾക്കിടയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സ്വീകാര്യതയും വർദ്ധിച്ചു വരികയാണ്. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ജീവന് ആപത്തുണ്ടാക്കുന്ന അപകടങ്ങൾ ഉണ്ടാക്കുന്നതും പതിവായിരിക്കുകയാണ്.

ഇലക്ട്രിക് സ്‌കൂട്ടറുകളിൽ അടുത്തിടെ മികച്ചവിൽപന കൈവരിച്ച മോഡലാണ് ഓല എസ്1 പ്രോ. പതിവു പ്രശ്‌നങ്ങൾക്കൊപ്പം പുതിയൊരു അപകടവാർത്തയാണ് സംകിത് പങ്കുവയ്ക്കുന്നത്. തന്റെ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെക്കുറിച്ചാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

യുവാവ് ട്വിറ്ററിൽ പങ്കുവച്ചതിങ്ങനെ ‘ഇന്നലെ എന്റെ ഭാര്യയുടെ ജീവിതത്തിൽ അതിഭയാനകമായ ഒരു സംഭവം നടന്നു. രാത്രി 9.15 ഓടെ 35 കിലോമീറ്റർ വേഗത്തിൽ അവൾ സഞ്ചരിച്ചിരുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുന്നിലെ സസ്‌പെൻഷനിൽ നിന്നു ടയർ ഊരിത്തെറിച്ചു. അവൾ വാഹനത്തിനു മുന്നിലേക്ക് തെറിച്ചുവീണു. മുഖത്ത് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ അവൾ തീവ്രപരിചരണവിഭാഗത്തിൽ കിടക്കുന്നു. ആരാണ് സംഭവത്തിന് ഉത്തരവാദി?’ എന്നായിരുന്നു യുവാവിന്റെ ചോദ്യം.

അപകടത്തെ തുടർന്ന് യുവതിയുടെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിൽ ഓല സ്‌കൂട്ടറിന്റെയും സിഇഒ ഭവിഷ് അഗർവാളിന്റെയും ഔദ്യോഗിക പ്രൊഫൈലും യുവാവ് ടാഗ് ചെയ്തിരുന്നു.

യുവതി ഹെൽമറ്റ് ധരിച്ചിരുന്നോ എന്നതിനെക്കുറിച്ച് യുവാവ് വിവരങ്ങൾ പങ്കുവച്ചിരുന്നില്ല. എന്തായാലും ഓലയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.
സസ്‌പെൻഷൻ പ്രശ്‌നങ്ങൾ ഗുരുതരം

ഓല എസ്1 പ്രോ എന്ന വാഹനത്തിന്റെ സസ്‌പെൻഷൻ സംബന്ധിച്ച പരാതി ഇതാദ്യമല്ല ഉണ്ടാകുന്നത്. ഇതേ വിധത്തിൽ അപകടങ്ങളെ തുടർന്ന് റൈഡർക്ക് ഗുരുതര പരുക്കേറ്റത് സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. ചെറിയ വേഗത്തിൽ പോലും സംഭവിക്കുന്ന അപകടങ്ങൾ ഗുരുതരമാണെന്ന വിധത്തിൽ മുൻപ് തന്നെ ട്വിറ്ററിൽ പരാതികൾ ഉയർന്നിരുന്നു

Leave a Reply