വിധവയായ വയോധികയെ കഴുത്ത്‌ മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം

0

വിധവയായ വയോധികയെ കഴുത്ത്‌ മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. യുവാവ്‌ അറസ്‌റ്റില്‍. ബുധനൂര്‍ കിഴക്കുംമുറി തൈതറയില്‍ മറിയ(65)ത്തിനെയാണ്‌ കഴുത്ത്‌ കത്തി കൊണ്ട്‌ മുറിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. സംഭവത്തില്‍ മറിയത്തിന്റെ സഹായിയും സമീപവാസിയുമായ ബുധനൂര്‍ കിഴക്കുംമുറി വലിയവീട്ടില്‍ പടിഞ്ഞാറേതില്‍ മണിക്കുട്ടനെ(മനു-43) അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ മറിയം സമീപത്ത്‌ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക്‌ രക്ഷ തേടി ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന്‌ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റയ്‌ക്ക് താമസിച്ചിരുന്ന മറിയത്തിന്റെ വീട്ടില്‍ കഴിഞ്ഞ നാലു മാസമായി സഹായിയായി നിന്നിരുന്നത്‌ മണിക്കുട്ടനാണ്‌. മദ്യലഹരിയില്‍ എത്തിയ ഇയാളും മറിയവുമായി നടന്ന തര്‍ക്കത്തിനിടെ കത്തി കൊണ്ട്‌ കഴുത്ത്‌ മുറിക്കുകയുമായിരുന്നു. ഇവര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്‌. അപകടനില തരണം ചെയ്‌തതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. എസ്‌.എച്ച്‌.ഒ: ജോസ്‌മാത്യുവിന്റെ നേതൃത്വത്തില്‍ എസ്‌.ഐമാരായ അഭിരാം, ശ്രീകുമാര്‍, സി.പി.ഒമാരായ പ്രദീപ്‌, സിദ്ധിക്ക്‌ ഉല്‍ അക്‌ബര്‍, ഹരിപ്രസാദ്‌, സ്വര്‍ണരേഖ എന്നിവരടങ്ങിയ സംഘമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌

Leave a Reply