പഴനിയിൽ ദർശനം നടത്തി അമലാപോൾ; ‘യേശുക്രിസ്തുവിനോട് ​ഗുഡ് ബൈ പറഞ്ഞോ’ എന്ന് ആരാധകർ

0

മലയാളം സിനിമയിലൂടെയാണ് അഭിനയത്തിൽ അമല പോളിന്റെ തുടക്കമെങ്കിലും താരം തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് കൂടുതൽ പ്രശസ്തയായത്. ഏറ്റവും അവസാനം അമല അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ മലയാളത്തിൽ നിന്നുള്ളതാണ്.

സോഷ്യൽമീഡിയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ മോഡേൺ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ വളരെ വേ​ഗത്തിൽ വൈറലാകാറുണ്ട്. അത്തരം ​ഗ്ലാമർ ഫോട്ടോഷൂട്ടുകൾ കണ്ട് വിമർശനവുമായി എത്തുന്നവർക്ക് കൃത്യമായ മറുപടി കൊടുക്കാനും അമലപോൾ മടിക്കാറില്ല.

കഴിഞ്ഞ ദിവസം ഒരു ക്ഷേത്ര ദർശനത്തിന്റെ പേരിൽ അമല പോൾ വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ അമലയ്ക്ക് പക്ഷെ ദർശനം നിഷേധിച്ചിരുന്നു. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ചാണ് നടി ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നടിക്ക് നിഷേധിച്ചത്.

തുടർന്ന് റോഡിൽ നിന്ന് ദർ‌ശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു. ഇതരമത വിശ്വാസികൾ അമ്പലത്തിൽ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാൽ ഒരു സെലിബ്രിറ്റി വരുമ്പോൾ അത് വിവാദമാകും. ഇത് മനസിലാക്കിയാണ് ഇടപെട്ടത് എന്നാണ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ അമല പോൾ വിഷയത്തിൽ പിന്നീട് പറഞ്ഞത്.ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുവഭിച്ചുവെന്നാണ് സംഭവത്തിന് ശേഷം അമല കുറിച്ചത്. ക്ഷേത്രത്തിലെ രജിസ്റ്ററിൽ എഴുതിയ കുറിപ്പിലാണ് അമല പോൾ തന്റെ വികാരം പങ്കുവെച്ചത്.

‘മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല. പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു.’

‘മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും’ എന്നാണ് അമല എഴുതിയത്. സംഭവത്തിന് ശേഷം അമലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്തെത്തി. ആ സംഭവത്തിന് ശേഷം ഇപ്പോഴിത പഴനിയിൽ ദർശനം നടത്തിയിരിക്കുകയാണ് അമല.

അമ്മയ്ക്കും നാത്തൂനും ഒപ്പമായിരുന്നു താരത്തിന്റെ ദർശനം. പ്രസാദം തൊട്ട് പൂമാലയണിഞ്ഞ് കൊണ്ടുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് അമലയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. ചിലർ അനുകൂലിച്ചും പ്രതീകൂലിച്ചുമെല്ലാം കമന്റുകൾ കുറിച്ചു.
യേശുക്രിസ്തുവിനോട് ​ഗുഡ് ബൈ പറഞ്ഞോ എന്നാണ് ഒരു പ്രേക്ഷകൻ കമന്റിലൂടെ അമലയോട് ചോദിച്ചത്. ക്രിസ്തു മതത്തെ കുറിച്ച് അമലയെ ബോധവൽക്കരിക്കുന്ന തരത്തിലുള്ള കമന്റുകളും നടിയുടെ പുത്തൻ ഫോട്ടോകൾക്ക് കീഴിൽ‌ വന്നിട്ടുണ്ട്.

താരം പക്ഷെ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. അമലയുടെ വിവാഹം ക്രിസ്തുമതാചാര പ്രകാരവും ഹിന്ദു മതാചാര പ്രകാരവുമാണ് നടന്നത്. അതിന്റെ ചിത്രങ്ങളെല്ലാം മുമ്പ് അമല സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയായ അമല തമിഴ് സംവിധായകൻ എ.എൽ വിജയിയെയാണ് വിവാഹം ചെയ്തത്.

പ്രണയ വിവാഹം ആയിരുന്നുവെങ്കിലും 2017ൽ ഇരുവരും വിവാഹമോചിതരായി

Leave a Reply