നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകുന്നു

0

കൊച്ചി: ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമായ നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകുന്നു. സ്റ്റാർ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത്. കാസർഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീവിദ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്. അത്തരത്തിൽ ശ്രീവിദ്യ ആലപിച്ച ഒരു റാപ്പ് സോംഗ് യൂട്യൂബിൽ 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇപ്പോൾ ഇതാ താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ശ്രീവിദ്യ. തന്റെ പ്രീ എൻഗേജ്മെന്റ് ടീസർ ശ്രീവിദ്യ പുറത്തുവിട്ടു. യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തു വിട്ടത്. എന്നാൽ വരന്റെ പേരോ മറ്റു വിവരങ്ങളോ പങ്കുവെച്ചിട്ടില്ല. എന്നാൽ, നേരത്തെ മുതൽ നിലനിൽക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം സംവിധായകനായ രാഹുൽ രാമചന്ദ്രൻ ആണ് ശ്രീവിദ്യയുടെ ഭാവി വരൻ.

‘വെൻ തിരോന്തരം മെറ്റ് കാസർഗോഡ് ഇൻ കൊച്ചി’ എന്നാണ് വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണമെന്ന് വീഡിയോയിൽ ശ്രീവിദ്യ പറയുന്നു. വീഡിയോ ഇതിനോടകം തന്നെ 2,80,000ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും സജീവമാണ് ശ്രീവിദ്യ. മുൻപ് എയർഹോസ്റ്റസ് ആയിരുന്ന ശ്രീവിദ്യ സിനിമയോടുള്ള അതിയായ ആഗ്രഹം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply