നടി ചാർമിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു

0

നടി ചാർമിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാർമിള തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വാർത്ത വെളിപ്പെടുത്തിയത്. ‘‘എന്റെ സഹോദരി ആ‍ഞ്ജലീന അന്തരിച്ചു. അവളുടെ ആത്മാവിന് വേണ്ടി പ്രാർഥിക്കണം.’’–സഹോദരിയുടെ ചിത്രം പങ്കുവച്ച് നടി കുറിച്ചു. സഹോദരിയുടെ മരണകാരണമെന്തെന്ന് ചാർമിള വെളിപ്പെടുത്തിയിട്ടില്ല.

നാൽപത്തിയെട്ടുകാരിയായ ചാർമിള മകനൊപ്പം ചെന്നൈയിലാണ് താമസം. ഒരു കാലത്ത് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച താരം ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നിരുന്നു. വ്യക്തിജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളാണ് ചാർമിളയെ സിനിമയിൽ നിന്നും അകറ്റിയത്.

ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമായ താരം കഴിഞ്ഞ വർഷം അഞ്ചോളം മലയാള സിനിമകളിൽ അഭിനയിക്കുകയുണ്ടായി. ചാർമിളയുടെ ഏക സഹോദരിയാണ് ആഞ്ജലീന. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മനോഹരനാണ് അച്ഛൻ. അമ്മ ഹെയ്സിൻ.

Leave a Reply