നടൻ മിഥുൻ മുരളി വിവാഹിതനായി. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു

0

കൊച്ചി: നടൻ മിഥുൻ മുരളി വിവാഹിതനായി. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. കൊച്ചി ബോൽഗാട്ടി ഇവന്റ് സെന്ററിൽ ആയിരുന്നു വിവാഹം. നടി മൃദുല മുരളിയുടെ സഹോദരൻ ആണ് മിഥുൻ. പത്ത് വർഷത്തെ പ്രണയത്തിനു പിന്നാലെയാണ് മിഥുനും കല്യാണിയും വിവാഹിതരാവുന്നത്. മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ സഹോദരിയാണ് കല്യാണി.

കല്യാണിയുടെയും തന്റെ അനുജൻ മിഥുന്റെയും പ്രണയത്തെക്കുറിച്ച് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ മൃദുല കുറിച്ചിരുന്നു. ഒരു പതിറ്റാണ്ട് നീളുന്ന അടുപ്പത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഒരു വലിയ കഥ ചെറുതാക്കി പറയാം. മീനാക്ഷി മേനോനുമൊത്തുള്ള എന്റെ കമ്പൈൻഡ് സ്റ്റഡി ഗുണമായത് കല്യാണിക്കും മിഥുനുമാണ്.

തന്റെ ചേച്ചിയുമൊത്ത് വീട്ടിലേക്ക് ഒരുമിച്ചിരുന്ന് പഠിക്കാൻ വരുന്ന എന്നെ വെറുത്തിരുന്ന ആ ടീനേജർക്ക് ഇനി എല്ലാ ദിവസവും എന്റെ മുഖം കാണേണ്ടിവരും. അല്ലാതെ മറ്റ് വഴികളില്ല, എന്നായിരുന്നു മൃദുലയുടെ പോസ്റ്റ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. View this post on Instagram

A post shared by mrudula murali mangalasseri (@mrudula.murali)

മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പപ്പൻ സംവിധാനം ചെയ്ത് 2004 ൽ പുറത്തെത്തിയ വജ്രം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് മിഥുൻ മുരളി. പിന്നീട് ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്‌ളൈ, ആന മയിൽ ഒട്ടകം തുടങ്ങിയ ചിത്രങ്ങളിലും മിഥുൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Leave a Reply