ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

0

കൊല്ലം: ശാസ്താംകോട്ടയില്‍ ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. പള്ളിശ്ശേരി സ്വദേശി മുഹമ്മദ് ഫൈസലിനാണ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിലെ ഒരു വര്‍ക്‌ഷോപ്പിലാണ് അപകടമുണ്ടായത്.

വാഹനത്തില്‍ നിന്ന് അഴിച്ചെടുത്ത ടയറുമായാണ് മുഹമ്മദ് ഫൈസല്‍ കാറ്റ് നിറയ്ക്കാന്‍ എത്തിയത്. എന്നാല്‍ ഈ സമയം ജീവനക്കാര്‍ വര്‍ക്‌ഷോപ്പില്‍ ഉണ്ടായിരുന്നില്ല. ഇതോടെ മുഹമ്മദ് ഫൈസല്‍ സ്വയം യന്ത്രസഹായത്തോടെ കാറ്റുനിറയ്ക്കുകയായിരുന്നു.

പൊട്ടിത്തെറിച്ച ടയര്‍ ഫൈസലിന്റെ മുഖത്താണ് അടിച്ചത്. ഇതോടെ തെറിച്ചുവീണ ഫൈസലിനെ സമീപത്തുള്ള കടയില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുതരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply