നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ

0

തൃശൂർ:നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ.ഇൻസ്റ്റഗ്രാം മുഖേന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌ന ദൃശ്യങ്ങൾ സ്‌ക്രീൻ റെക്കോഡ് ചെയ്ത് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് പ്രതി പിടിയിലായത്.കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് മിർഷാദിനെയാണ് (24) തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്.

തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.യുവതിയിൽനിന്ന് നാല് ലക്ഷത്തിലധികം രൂപയാണ് മിർഷാദ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.വിദേശത്തായിരുന്ന പ്രതി നാട്ടിൽ എത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി സൈബർ ക്രൈം ഇൻസ്‌പെക്ടർ എ.എ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഫോണിൽ നിരവധി സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്.അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എ.എ. അഷറഫിനൊപ്പം സബ് ഇൻസ്‌പെക്ടർ എം.ഒ. നൈറ്റ്, സിവിൽ പൊലീസ് ഓഫിസർമാരായ വി.ബി. അനൂപ്, പി. വിശാൽ എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here