ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് യുവാവ് മരിച്ചു

0

ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് യുവാവ് മരിച്ചു. വിളവൂർക്കൽ പെരുകാവ് വട്ടവിള അനീഷ് ഭവനിൽ അനിൽകുമാറിന്റെ മകൻ ആദർശ് (23) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടി തച്ചോട്ടുകാവ്-മൂങ്ങോട് റോഡിലായിരുന്നു അപകടം. ആദർശ് സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവദിവസം വൈകുന്നേരം 3 മണിയോടുകൂടിയായിരുന്നു മരണം.

അപകടവുമായി ബന്ധപ്പെട്ട് ടിപ്പർ ഡ്രൈവറും കണ്ണമ്മൂല സ്വദേശിയുമായ അരുണിനെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആദർശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Leave a Reply