തമിഴ്‌നാട്ടിലെ പാലമേട് ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു

0

തമിഴ്‌നാട്ടിലെ പാലമേട് ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജ്(26) ആണ് മരിച്ചത്.അടിവയറ്റിൽ കാളയുടെ കുത്തേറ്റ ഇയാൾ ജെല്ലിക്കെട്ട് നടക്കുന്ന കളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഒൻപത് കാളകളെ പിടിച്ച് മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കെയാണ് അപകടം. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അരവിന്ദിന്റെ മരണം. പരുക്കേറ്റ 13 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

വളരെ വേഗത്തിൽ കാളകളെ മെരുക്കാൻ സവിശേഷമായ ശേഷിയുള്ള ആളായിരുന്നു അരവിന്ദ്. 800 ഓളം കാളകളെ പുറത്തുവിട്ടതിൽ കൂടുതൽ കാളകളെ മെരുക്കിയവരുടെ പട്ടികയിലായിരുന്നു ഈ 26 കാരൻ.

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പാലമേട് ജെല്ലിക്കെട്ടിനിടെ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച നടന്ന ആവണിയപുരം ജെല്ലിക്കെട്ടിൽ 75 പേർക്കാണ് പരിക്കേറ്റത്.

മെരുക്കാൻ കഴിയാത്ത കാളകൾക്കും, മെരുക്കി സ്‌കോർ നേടിയവർക്കും സംഘാടകർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുണ്ട്,തലയിണകൾ, മിക്‌സേഴ്‌സ്, ട്രാവൽ ബാഗ്,സ്യൂട്ട്്‌കേസ് എന്നിവയായിരുന്നു സമ്മാനങ്ങൾ.

Leave a Reply