തന്റെ വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തി യുവാവ്

0

ലക്‌നൗ:തന്റെ വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തി യുവാവ്.ഗൂഗിൾ വഴി നിരവധി മാർഗ്ഗങ്ങൾ തിരഞ്ഞ ശേഷമായിരുന്നു ഗസ്സിയാബാദിലെ മോദിനഗർ സ്വദേശി വികാസ് ഭാര്യയെ ക്രൂരമായി കഴുത്തറുത്തുകൊലപ്പെടുത്തിയത്.ഇയാളുടെ ഭാര്യ സോണിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.’എങ്ങനെ ഒരാളെ കൊല്ലാം’ ‘തോക്ക് എവിടെനിന്ന് വാങ്ങാമെ’ന്നുമുള്ള കാര്യങ്ങളാണ് ഇയാൾ ഗൂഗിളിൽ സെർച്ച് ചെയ്തത്.പ്രതിയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.

വികാസിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഹാപൂർ എസ്‌പി ദീപക് ഭുകാർ പറഞ്ഞു.വെള്ളിയാഴ്ച ഹാപൂരിനടുത്ത് ദേശീയ പാതയിൽ സോണിയ കൊള്ളയടിക്കപ്പെട്ടുവെന്നാണ് വികാസ് പൊലീസിനോട് പറഞ്ഞത്. എന്നാൽ സംഭവസ്ഥലത്തെത്തിയ പൊലീസ് സോണിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ചോദ്യം ചെയ്യാനായി വികാസിനെ കസ്റ്റഡിയിൽ എടുത്തു. മൊബൈൽ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗൂഗിളിൽ ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്നും ‘തോക്ക് എവിടെനിന്ന് വാങ്ങാമെ’ന്നും വികാസ് സെർച്ച് ചെയ്തതായി പൊലീസ് കണ്ടെത്തി.കൂടാതെ ഫ്‌ളിപ്കാർട്ട് വഴി വിഷം വാങ്ങാനും ഇയാൾ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply