പോളണ്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0

പോളണ്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോളണ്ടിലെ ഐഎൻജി ബാങ്കിലെ ഐടി ജീവനക്കാരനായ പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം(31) ആണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം.

കഴിഞ്ഞ മാസം 24 മുതൽ ഇബ്രാഹിമിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ ആശങ്കയിലായിരുന്നു. തുടർന്ന് പോളണ്ടിലെ പരിചയക്കാരൻ മുഖേന പൊലീസിൽ പരാതി നൽകി. ഇവർ നൽകിയ അന്വേഷണത്തിനൊടുവിലാണ് ഇബ്രാഹിം കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്.

എംബസി അധികൃതർ മുഖേനയാണ് ഇബ്രാഹിമിന്റെ മരണവിവരം കുടുംബാംഗങ്ങൾ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പോളണ്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എങ്ങനെയാണ് ഷെരീഫ് കൊല്ലപ്പെട്ടത് എന്ന കാര്യത്തിലടക്കം വ്യക്തത വന്നിട്ടില്ല. പോളണ്ടിൽ ബാങ്കിൽ ഐടി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇബ്രാഹീം. 10 മാസം മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം

Leave a Reply