ഷോളയാർ ഡാമിൽ കുളിക്കാൻ പോയ സ്ത്രീയും മകനും മുങ്ങി മരിച്ചു

0

ഷോളയാർ ഡാമിൽ കുളിക്കാൻ പോയ സ്ത്രീയും മകനും മുങ്ങി മരിച്ചു. ശിവയുടെ ഭാര്യ ശെൽവി (39) മകൻ സതീഷ് കുമാർ (6) എന്നിവരാണ് മരിച്ചത്.

ശെൽവി തുണി അലക്കികൊണ്ടിരിക്കുമ്പോൾ പുഴയിൽ കുളിക്കാനിറങ്ങിയ മകൻ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശെൽവി ഒഴുക്കിൽപ്പെട്ടത്. ഇവരെ കാണാതെ പുഴയിൽ വന്ന് ബന്ധുക്കൾ നോക്കിയപ്പോഴാണ് ഒഴുക്കിൽ പെട്ട വിവരം അറിയുന്നത്. നാട്ടുകാർ തിരച്ചിൽ നടത്തി വെള്ളത്തിൽ മുങ്ങിയ രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോളയാർ ഡാം പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനായി തമിഴ്‌നാട് വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply